kk

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്‍ത 'ഹൃദയം ' സിനിമയുടെ ഓഡിയോ കാസറ്റ് പുറത്തിറക്കി. സൂപ്പർതാരം മോഹന്‍ലാൽ ഓഡിയോ ലോഞ്ച് നിര്‍വഹിച്ചു . വലിയ ഇടവേളയ്ക്കു ശേഷം പാട്ടുകള്‍ ഓഡിയോ കാസറ്റുകളായും ഇറക്കുന്ന ചിത്രമാണ് ഹൃദയം.

വിനീത് ശ്രീനിവാസന്‍ മോഹന്‍ലാലിന് നല്‍കിയാണ് ഓഡിയോ കാസറ്റിന്‍റെ പ്രകാശനം നിര്‍വഹിച്ചത്. ഓഡിയോ സിനിമയുടെ പ്രകാശനം നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം മോഹന്‍ലാലിന് നല്‍കിയും നിര്‍വഹിച്ചു. വിശാഖ് സുബ്രഹ്മണ്യം, വിനീത് ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍, ദര്‍ശന രാജേന്ദ്രന്‍, സംഗീത സംവിധായകന്‍ ഹിഷാം അബ്‍ദുള്‍ വഹാബ്, ആന്‍റണി പെരുമ്പാവൂര്‍ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണ് പരിപാടി നടത്തിയത്. 21നാണ് ചിത്രം റിലീസ് ചെയ്യുന്നത്.