kk

കൊവിഡ് മുക്തരിൽ ലിംഗം ചുരുങ്ങുന്നത് അപൂർവ്വമായ ലക്ഷണമാണെന്ന് അപൂർവമായ ലക്ഷണമാണെന്ന് കണ്ടെത്തി. യൂണിവേഴ്‌സിറ്റി ഓഫ് മിയാമി മില്ലർ സ്‌കൂൾ ഓഫ് മെഡിസിൻ 3,400 പേരിൽ നടത്തിയ പഠനത്തിലാണ് 200 പേരിൽ ലിംഗം ചുരുങ്ങുന്നത് കണ്ടെത്തിയത്. ഇത് സംബന്ധിച്ച് നടത്തിയ പഠനം വേൾഡ് ജേണൽ ഓഫ് മെൻസ് ഹെൽത്തിൽ പ്രസിദ്ധീകരിച്ചു.. കൊവിഡ് 19 അണുബാധയിൽ നിന്നുള്ള വ്യാപകമായ എൻഡോതെലിയൽ സെൽ അപര്യാപ്തത ഗണ്യമായ ഉദ്ദാരണശേഷി കുറവിന് കാരണമാകുമെന്ന് തെളിഞ്ഞതായും ഡെയ്‌ലി മെയില്‍ റിപ്പോർട്ട് ചെയ്തു.

കൊവിഡ് അണുബാധ തീർച്ചയായും ഉദ്ധാരണക്കുറവിന് കാരണമാകാം. ചില സന്ദർഭങ്ങളിൽ ഇ.ഡി ഒരു നിശ്ചിത കാലയളവിൽ നിലനിൽക്കുകയാണെങ്കിൽ ലിംഗം ചുരുങ്ങുന്നതായി കണ്ട് വരുന്നുവെന്നും ന്യൂയോർക്കിലെ അൽബാനി മെഡിക്കൽ കോളേജിലെ യൂറോളജിസ്റ്റും മെൻസ് ഹെൽത്ത് ഡയറക്ടറുമായ ഡോ. ചാൾസ് വെല്ലിവർ പറഞ്ഞു. ഒറിഗൺ ആസ്ഥാനമായുള്ള യൂറോളജിസ്റ്റായ ഡോ. ആഷ്‌ലി വിന്ററും ഇക്കാര്യം സ്ഥിരീകരിക്കുന്നു. കൊവിഡ് 19 അണുബാധയിൽ നിന്നുള്ള വ്യാപകമായ എൻഡോതെലിയൽ സെൽ അപര്യാപ്തത ഉദ്ധാരണക്കുറവിന് കാരണമാകുന്നുവെന്ന് മയാമി യൂണിവേഴ്സിറ്റി ഓഫ് മിയാമി മില്ലർ സ്കൂൾ ഓഫ് മെഡിസിൻ വ്യക്തമാക്കി.