case-diary-

വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം നടത്തിയ അദ്ധ്യാപികയെ പൊലീസ് അറസ്റ്റുചെയ്തു. അമേരിക്കയിലെ സൗത്ത് കാരലിനയിലുള്ള പിക്കന്‍സ് കൗണ്ടിയിലാണ് സംഭവം. പിക്കന്‍സ് കൗണ്ടിയിലെ ഒരു സ്‌കൂളിലെ അദ്ധ്യാപികയായ കാതറിന്‍ ഫ്ലോഗര്‍ പെല്‍ഫ്രെയാണ് അറസ്റ്റിലായത്. ഇവരുടെ ബന്ധത്തെക്കുറിച്ച് പൊലീസിൽ ലഭിച്ച രഹസ്യവിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് അദ്ധ്യാപിക പിടിയിലായത്. ചോദ്യം ചെയ്യലിൽ അദ്ധ്യാപിക കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അദ്ധ്യാപികയെ ജോലിയില്‍നിന്നും പിരിച്ചുവിട്ടതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

ഡിസംബര്‍ 31-നാണ് ഇതുമായി ബന്ധപ്പെട്ട പരാതി ലഭിച്ചത്. . 31കാരിയായ കാതറിന്‍ 2017 മുതല്‍ ഈ സ്‌കൂളിലെ അധ്യാപികയാണ്. സ്‌കൂളില്ലാത്ത ദിവസം ക്ലെംസണിനടുത്തുള്ള വീട്ടിലേക്ക് 16കാരിയായ വിദ്യാര്‍ത്ഥിയെ വിളിപ്പിക്കുകയും ലൈംഗിക ബന്ധം നടത്തുകയും ചെയ്തു എന്നാണ് പരാതി. ഇവരുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞ ആരോ ആണ് ഇക്കാര്യം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയും കാതറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവരെ പിന്നീട് പതിനായിരം ഡോളറിന്റെ ജാമ്യത്തില്‍ വിട്ടു. ഇവര്‍ നിരവധി തവണ വിദ്യാര്‍ത്ഥിയുമായി വീട്ടില്‍ ലൈംഗികബന്ധം നടത്തിയതായി പൊലീസ് പറയുന്നു.