modi

ന്യൂഡൽഹി: വേൾഡ് എക്കണോമിക് ഫോറത്തിൽ സംസാരിക്കുന്നതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം തടസപ്പെട്ടു. ഇന്നലെയായിരുന്നു സംഭവം. പ്രസംഗത്തിനിടെ ടെലിപ്രോംപ്റ്റർ പണിമുടക്കുകയായിരുന്നു. ഇതോടെ കുറച്ച് സമയം മോദിക്ക് പ്രസംഗം നിർത്തിവയ്‌ക്കേണ്ടിവരികയും ചെയ്തു.

പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ മോദിക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വീഡിയോയിൽ പ്രധാനമന്ത്രി തന്റെ ഇടതുവശത്തേക്കു ആവർത്തിച്ച് നോക്കുന്നത് കാണാം. അപ്പുറത്തുള്ളയാൾ കേൾക്കാമെന്ന് പറയുന്നുണ്ടെങ്കിലും മോദി കുറച്ച് സമയത്തേക്ക് സംസാരം നിർത്തി.

Worst nightmare of @narendramodi #TELEPROMPTER FAILURE 🥶 #TeleprompterPM pic.twitter.com/Ue3vNMIPT0

— இசை (@isai_) January 18, 2022

TEMPERAMENT is the thermometer of character. - Honore de Balzac#TeleprompterPM pic.twitter.com/8Ha5q4LGbI

— Kishor K. (@Kishor_says) January 18, 2022

തകരാർ പരിഹരിച്ചതോടെ അദ്ദേഹം വീണ്ടും പ്രസംഗം തുടരുകയും ചെയ്തു. ഇതിനുപിന്നാലെ ട്വിറ്ററിൽ ടെലിപ്രോംപ്റ്റർ പിഎം എന്ന ഹാഷ്ടാഗ് വൈറലായി. മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രധാനമന്ത്രിയെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തി. 'ടെലിപ്രോംപ്‌റിന് പോലും അത്തരം നുണകൾ സഹിക്കാനായില്ല.'-എന്നായിരുന്നു രാഹുലിന്റെ പരിഹാസം.

इतना झूठ Teleprompter भी नहीं झेल पाया।

— Rahul Gandhi (@RahulGandhi) January 18, 2022