covid

വർക്കല: നഴ്സിംഗ് ഓഫീസർ കൊവിഡ് ബാധിച്ച് മരിച്ചു. വർക്കല താലൂക്ക് ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ സരിതയാണ് മരിച്ചത്. കല്ലറയിലെ പ്രാഥമിക കൊവിഡ് ചികിത്സാകേന്ദ്രത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് കൊവിഡ് ബാധിച്ചത്.

കഴിഞ്ഞ ദിവസമാണ് സരിത കൊവിഡ് പോസിറ്റീവായത്. തുടർന്ന് വീട്ടിൽ വിശ്രമിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും വർക്കല താലുക്ക് ആശുപത്രിയിലും നിരവധിപേർ ഇതിനോടകം തന്നെ കൊവിഡ് പോസിറ്റീവായിട്ടുണ്ട്.