
മരുമകനെ ഞെട്ടിക്കുന്ന രീതിയിൽ സൽക്കരിച്ചിരിക്കുകയാണ് ഭാവി വധുവിന്റെ വീട്ടുകാർ. ഭാവി മരുമകനായി 365 തരം വിഭവങ്ങളാണ് പെൺകുട്ടിയുടെ വീട്ടുകാർ തയ്യാറാക്കിയത് . ആന്ധ്രയിലാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആന്ധ്രാപ്രദേശ് പടിഞ്ഞാറൻ ഗോദാവരിയിലെ സ്വർണവ്യാപാരിയായ അത്യം വെങ്കിടേശ്വര റാവുവും ഭാര്യയും ചേർന്നാണ് ഭാവി മരുമകൻ സായി കൃഷ്ണയ്ക്ക് വേണ്ടി അതിശയിപ്പിക്കുന്ന രീതിയിൽ സ്വീകരണം ഒരുക്കിയത്.
ആന്ധ്രയിലെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ് സംക്രാന്തി ദിനം. ഈ ദിവസം മരുമക്കളെ വീട്ടിൽ വിളിച്ച് സൽക്കരിക്കുന്നത് പതിവാണ്. മകളുടെ വിവാഹം ഉറപ്പിച്ച ശേഷം വന്ന പ്രധാന ദിവസമായതിനാൽ സംക്രാന്തി ദിനം ആഘോഷമാക്കാൻ ഈ കുടുംബം തീരുമാനിക്കുകയായിരുന്നു.
വീട്ടിലേയ്ക്കെത്തിയ ഭാവി മരുമകനുവേണ്ടി ചോറ്, ബിരിയാണി, 30 വ്യത്യസ്തയിനം കറികൾ, പുളിഹോര, 100 പരമ്പരാഗത പലഹാരങ്ങളും മധുരങ്ങളും , 15തരത്തിലുള്ള ഐസ്ക്രീം, കേക്ക് ,പഴങ്ങൾ, പാനീയങ്ങൾ എന്നിങ്ങനെ 365 വിഭവങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്.
വൈറലായ ദൃശ്യങ്ങൾ കാണാം