
കൊച്ചി: മാദ്ധ്യമങ്ങൾക്കെതിരായ നടൻ ദിലീപിന്റെ ഹർജിയിൽ അന്വേഷണം നടത്താൻ ഹൈക്കോടതിയുടെ നിർദേശം. നടിയെ ആക്രമിച്ച കേസിൽ മാദ്ധ്യമങ്ങൾ രഹസ്യവിചാരണയുടെ മാർഗനിർദേശങ്ങൾ ലംഘിച്ചോ എന്ന് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഡി ജി പിക്ക് ഹൈക്കോടതി നിർദേശം നൽകി.
രഹസ്യവിചാരണയുമായി ബന്ധപ്പെട്ട വിചാരണ കോടതി ഉത്തരവ് ലംഘിച്ചതായി കണ്ടെത്തിയാൽ മാദ്ധ്യമങ്ങൾക്കെതിരെ ഉചിതമായ നടപടിയെടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ദിലീപിന്റെ ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റിവച്ചു. ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യുന്നതും വിലക്കിയിട്ടുണ്ട്.