
ഡയലോഗ്
വി.ഡി. സതീശന്റെ സംഭാഷണങ്ങൾ
തുടർച്ചയായുള്ള ചർച്ചകളും സംഭാഷണങ്ങളുമാണ് ജനാധിപത്യത്തിന്റ കാതൽ എന്നു പറയാറുണ്ട്. ജനങ്ങളിൽ നിന്നുമുള്ള അഭിപ്രായങ്ങൾ സ്വരൂപിച്ച് ഗുണകരമായ മാറ്റങ്ങൾ വരുത്തുമ്പോഴാണ് ജനാധിപത്യം വിജയിക്കുന്നത്. സംഭാഷണങ്ങൾക്ക് മുൻകയ്യെടുക്കുന്നത് ഒരു ജനപ്രതിനിധിയാകുമ്പോൾ അഭിമുഖവും വ്യത്യസ്തങ്ങളാകുന്നു.
പ്രസാധകർ: ഒലിവ്, ₹210
അദൃശ്യസാന്നിദ്ധ്യം
പെരുമാൾ മുരുകൻ
പരിഭാഷ: ഡോ. മിനിപ്രിയ. ആർ
ജീവിതം എത്രമാത്രം രസകരമാണെന്ന് വെളിപ്പെടുത്തുന്ന കുറേ മനുഷ്യർ. ഒരു സ്ത്രീയുടെ സാന്നിദ്ധ്യം അവൾക്ക് ശേഷം മറ്റുള്ളവർക്കും മറ്റുള്ളതിനും കൂടിയുള്ളതാണെന്ന് ഈ പുസ്തകം ശക്തമായി രേഖപ്പെടുത്തുന്നു.
പ്രസാധകർ: ഒലിവ്, ₹250
നിർവാണം
അവസാനത്തെ 
പേടിസ്വപ്നം
ഓഷോ
ഒരുവൻമരത്തിന്റെ തണലിനടിയിലേക്ക് പോകൂ. അവിടെയിരുന്നിട്ട് ചുറ്റും കണ്ണോടിക്കൂ. ആ നിഴൽ ഉണ്ടായിരിക്കയേ ഇല്ല. ആ വൻതരുവിനെയാണ് ഞാൻ ധ്യാനമെന്ന് വിളിക്കുന്നത്. ധ്യാനത്തിന്റെ സങ്കേതത്തിൻ കീഴിലെത്തിയാൽ അഹംഭാവം അപ്രത്യക്ഷമാവുമെന്ന് ഓഷോ പറയുന്നു.
പ്രസാധകർ: ഒലിവ്, ₹ 420
നമ്മുടെ 
യാഥാർത്ഥ്യങ്ങൾ
ഒരു അമേരിക്കൻ 
സഞ്ചാരം
കമലാഹാരിസ്
വിവർത്തനം: 
എസ്. ജയേഷ്
''എനിക്ക് എന്നോടു തന്നെ ദിവസേനെയുള്ള വെല്ലുവിളി പരിഹാരത്തിന്റെ ഭാഗമാകുക എന്നതാണ്. വരാനിരിക്കുന്ന പോരാട്ടത്തിൽ ഉല്ലാസമുള്ള പോരാളി ആകാൻ വേണ്ടി നിങ്ങളോടുള്ള എന്റെ വെല്ലുവിളി ആ ശ്രമത്തിൽ ചേരുന്നതിനാണ്."" കമലാഹാരിസ് ജീവിതം പറയുന്നു.
പ്രസാധകർ: ഒലിവ്, ₹ 495
മൗലവിയുടെ 
ആത്മകഥ
ഇ. മൊയ്തു മൗലവി
സ്വാതന്ത്ര്യസമരത്തീച്ചൂളയിലേക്ക് കൊടുങ്കാറ്റ് പോലെ കുതിച്ചു ചാടിയ ഇ. മൊയ്തു മൗലവിയുടെ സംഭവബഹുലമായ ആത്മകഥ. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പടപൊരുതിയ മൗലവി സ്വാതന്ത്രലബ്ധിക്ക് മുമ്പുള്ള ഇന്ത്യയുടെ ചരിത്രം കൂടി രേഖപ്പെടുത്തുന്നു.
പ്രസാധകർ: ഒലിവ്, 
₹ 495
പാടൂ പൂനിലാവേ...
എഡിറ്റർ: ഡോ. എം.ഡി മനോജ്
അനശ്വര സംഗീതമാണ് എസ്.പി.ബി. മനുഷ്യനുള്ള കാലത്തോളം കാലം അത് നമ്മുടെ മനസുകളിൽ മധുരോദാരമായ ശ്രുതികൾ പൊഴിച്ചുകൊണ്ടേയിരിക്കും. വിശ്രുതഗായകനായ അദ്ദേഹത്തിന്റെ സംഗീത ജീവിതത്തെ ചെറുതായെങ്കിലും അടയാളപ്പെടുത്താനുള്ള ശ്രമമാണ് ഈ പുസ്തകം. 
എഡിറ്റർ: ഡോ. എം.ഡി മനോജ്. 
പബ്ളിഷേഴ്സ്: ഒലിവ്. വില 380 രൂപ.