vasthu

ദമ്പതികളെ സംബന്ധിച്ച് ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകുന്ന അനുഭവമാണ് ഗർഭധാരണം. എല്ലാ സ്ത്രീകളും ഏറെ ആകാംഷയോടെയാണ് മാതൃത്വത്തിനായി കാത്തിരിക്കുന്നത്. രണ്ട് വ്യക്തികൾക്ക് മാത്രമല്ല ഇരു കുടുംബങ്ങൾക്കും ഈ വാർത്ത ഏറെ ആനന്ദകരമായ അനുഭവമാണ്. വാസ്തുശാസ്ത്ര പ്രകാരം ഗർഭധാരണകാലത്ത് ചില കാര്യങ്ങൾ ഒഴിവാക്കേണ്ടതായും ചിലത് പാലിക്കേണ്ടതായും ഉണ്ട്.

woman

ഒഴിവാക്കേണ്ടവ

വടക്ക്-കിഴക്ക് ദിശയിലുള്ള മുറിയിൽ ഉറങ്ങുന്ന സ്ത്രീക്ക് ഗർഭം ധരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും. ഗർഭം ധരിച്ചാലും ഈ ഭാഗത്ത് കാണപ്പെടുന്ന ജല ഘടകം ഗർഭസ്ഥ ശിശുവിന് ആവശ്യമായ ചൂട് ലഭിക്കുന്നതിന് തടസമാകും. ഇത് ഗർഭച്ഛിദ്രത്തിന് കാരണമാകാൻ ഇടയുണ്ട്.

കൂടുതൽ പ്രകാശം ഉള്ളിലേക്ക് കടക്കുന്ന തരത്തിലുള്ള മുറികളാണ് ഗർഭിണിക്ക് നൽകേണ്ടത്. വെളിച്ചമുള്ള ചുറ്റുപാടിലാണ് അവർ ജീവിക്കേണ്ടത്.

ദുഃഖിപ്പിക്കുന്നതോ ഞെട്ടലുളവാക്കുന്നതോ ആയ വീഡിയോകളോ, ചിത്രങ്ങളോ ഗർഭിണികളുടെ മുന്നിൽ പ്രദർശിപ്പിക്കരുത്.

കറുപ്പ്, കടും ചുവപ്പ് തുടങ്ങിയ ഇരുണ്ട നിറത്തിലുള്ള വസ്ത്രങ്ങൾ ഗർഭകാലത്ത് ധരിക്കുന്നത് ഉത്തമമല്ല.

സ്റ്റെയർ കെയ്സിന് താഴെയായി കാണുന്ന ബാത്ത് റൂം ഗർഭിണികൾ ഉപയോഗിക്കുന്നത് ഉത്തമമല്ല.

ഗർഭം ധരിച്ച് കഴിഞ്ഞാൽ തെക്ക്-കിഴക്ക് ദിക്കിലെ മുറികൾ ഗർഭിണികൾ ഉപയോഗിക്കരുത്. ഈ ഭാഗത്തെ അമിത ചൂട് ഗർഭം അലസിപോകാൻ ഇടയാക്കാം.

നിർബന്ധമായി പാലിക്കേണ്ടവ

ഗർഭിണികൾ വസിക്കുന്ന മുറികൾക്കുള്ളിൽ പ്രകൃതിയുടെ മനോഹാരിത തുളുമ്പുന്ന ആകർഷകമായ പെയിന്റിംഗുകൾ തൂക്കിയിടുന്നത് അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും.

വടക്ക്-കിഴക്ക് ദിശയിലെ പ്രഭാത കിരണങ്ങൾ ഗർഭിണികൾക്ക് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ രാവിലത്തെ മെഡിറ്റേഷൻ വടക്ക്-കിഴക്ക് ദിശയിലുള്ള മുറിയിൽ നടത്താം.

അവിവാഹിതയായ പെൺകുട്ടി വീട്ടിലെ വടക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള കിടപ്പുമുറിയിൽ താമസിക്കുന്നതാണ് ഉത്തമം. അതിലൂടെ ആഗ്രഹിക്കുന്ന സമയത്ത് വിവാഹം നടക്കാനും ശരിയായ പ്രായത്തിൽ മാതൃത്വം കൈവരിക്കാനും സഹായിക്കും.

ദമ്പതികൾക്ക് വീട്ടിലെ തെക്ക്-കിഴക്ക് ഭാഗത്തുള്ള മുറിയിൽ ഉറങ്ങാം. എന്നാൽ ഗർഭം ധരിച്ചതിന് ശേഷം തെക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള മുറിയിലേക്ക് മാറണം.