
പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, മകൾ ഷിഫ ബാദുഷ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മുഹമ്മദ് റിയാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പില്ലർ നമ്പർ 581 എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.അഖില അവതരിപ്പിക്കുന്ന ധ്വനി എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്. നാൻ പെറ്റ മകൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ അഖില പട്ടാഭിരാമൻ, കണ്ണാടി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട്, മനോജ് പാലോടന്റെ സിഗ്നേച്ചർ, തമിഴ് ചിത്രമായ ഉയിരിൻ ഉറവ് എന്നിവയാണ് അഖിലയുടേതയി റിലീസിന് ഒരുങ്ങുന്നത്മാഗസിൻ മീഡിയ നിർമ്മിക്കുന്ന പില്ലർ നമ്പർ 581 ൽ
ആദി ഷാൻ,സക്കീർ ഹുസൈൻ എന്നിവരാണ് മറ്റു താരങ്ങൾ.
ഛായാഗ്രഹണം: ഫിയോസ് ജോയ്, എഡിറ്റർ: സിയാദ് റഷീദ്, സംഗീതം: അരുൺ രാജ്, കല: നസീർ ഹമീദ്, മേക്കപ്പ്:അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം: സ്റ്റെല്ല റിയാസ്, പ്രൊഡക്ഷൻ കൺട്രോളർ: സക്കീർ ഹുസൈൻ.