ലക്നൗ: മലയാളി താരം എച്ച്.എസ് പ്രണോയ് സെയ്ദ് മോഡി ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിലെത്തി. ആദ്യ റൗണ്ടിൽ ഉക്രൈനിന്റെ ഡാനിലോ ബോസ്നിയുക്കിനെ 21-14,21-18നാണ് പ്രണോയ് കീഴടക്കിയത്. രണ്ടാം റൗണ്ടിൽ പ്രിയാംശു രജാവത്താണ് പ്രണോയ്‌യുടെ എതിരാളി.