covid

ന്യൂഡൽഹി : കൊവിഡിനോടനുബന്ധിച്ചുണ്ടാകുന്ന ചുമ 2 മുതൽ 3 ആഴ്ചയിൽ കൂടുതൽ നീണ്ട് നിന്നാൽ ക്ഷയത്തിന്റേത് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ ചികിത്സാ മാർഗരേഖ. ഡൽഹി എയിംസിന്റെ നേതൃത്വത്തിലാണ് മാർഗരേഖ തയാറാക്കിയിരിക്കുന്നത്.

 മറ്റു നിർദ്ദേശങ്ങൾ

 60 വയസിന് മുകളിലുള്ളവർ, അമിതവണ്ണമുള്ളവർ, ഹൃദയം, ശ്വാസകോശം, കരൾ, വൃക്ക, മസ്തിഷ്ക സംബന്ധമായ പ്രശ്നം, പ്രമേഹം, എച്ച്.ഐ.വി പോലുള്ള രോഗങ്ങളാൽ പ്രതിരോധശേഷി കുറഞ്ഞവർ, ക്ഷയ ബാധിതർ എന്നീ ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ടരിൽ നേരിയ രോഗബാധയാണെങ്കിലും ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഹോം ഐസലേഷൻ പാടുള്ളൂ.

 നേരിയ കൊവിഡ് വിഭാഗത്തിൽപ്പെടുന്നവർ ശ്വാസതടസം ഉൾപ്പെടെയുള്ള പ്രശ്നങ്ങളില്ലെന്നും പനി അഞ്ച് ദിവസത്തിലേറെ നീളുന്നില്ലെന്നും ഉറപ്പാക്കണം. രക്തത്തിലെ ഓക്സിജൻ അളവ് 90ൽ താഴുക, ശ്വാസമിടിപ്പ് മിനിറ്റിൽ 30ൽ കൂടുക തുടങ്ങിയവ പ്രകടമായാൽ ഐസിയുവിലേക്കു മാറ്റണം.