israel-uae-

അബുദാബി : യു എ ഇയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അഡ്‌നോക്കിന്റെ മുസഫയിലുള്ള സംഭരണ കേന്ദ്രത്തിന് സമീപമുണ്ടായ സ്‌ഫോടനത്തിൽ രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേർ മരണപ്പെട്ടിരുന്നു. ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുത്തിരുന്നു. ഇറാൻ അനുകൂല തീവ്രവാദികളായ ഹൂതികളെ ഇല്ലായ്മ ചെയ്യാൻ യു എ ഇക്ക് എല്ലാ സഹായവും വാഗ്ദ്ധാനം ചെയ്തിരിക്കുകയാണ് ഇസ്രയേൽ.

ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് 'ഭീകര ഡ്രോൺ ആക്രമണം' എന്ന് വിശേഷിപ്പിച്ചാണ് ആക്രമണത്തെ അപലപിച്ചത്. ഇതിന് പുറമേ സമാനമായ ആക്രമണങ്ങളിൽ നിന്ന് നിങ്ങളുടെ പൗരന്മാരെ സംരക്ഷിക്കാൻ, നിങ്ങൾക്ക് സുരക്ഷയും രഹസ്യാന്വേഷണ പിന്തുണയും നൽകാൻ ഞങ്ങൾ തയ്യാറാണെന്ന് ബെന്നറ്റ് യു എ ഇക്ക് സന്ദേശമയക്കുകയും ചെയ്തു. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഇസ്രയേൽ പ്രധാനമന്ത്രി കത്തയച്ചത്. ഈ കത്തിന്റെ പകർപ്പ് ട്വിറ്ററിലൂടെ പുറത്ത് വിട്ടു.

I strongly condemn the terrorist attacks in Abu Dhabi carried out by the Iranian-backed Houthis and send condolences to the families of the innocent victims.

Israel stands with the UAE.
I stand with Mohammed bin Zayed.
The world should stand against terror. pic.twitter.com/r208ZQe5Js

— Naftali Bennett בנט (@naftalibennett) January 18, 2022

തിങ്കളാഴ്ച അബുദാബിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ മൂന്ന് ടാങ്കർ ട്രക്കുകൾ പൊട്ടിത്തെറിച്ച് മൂന്ന് പേർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിനായി ഡ്രാണുകളും അഞ്ച് ബാലിസ്റ്റിക് മിസൈലുകളും പ്രയോഗിച്ചതായി ഹൂതി സൈനിക വക്താവ് പറഞ്ഞു.