guru


ഗു​രു​വാ​യൂ​ർ​:​ ​ഒ​മി​ക്രോ​ൺ​ ​വ്യാ​പ​ന​ഭീ​ഷ​ണി​യു​ടെ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഗു​രു​വാ​യൂ​രി​ൽ​ ​ക്ഷേ​ത്ര​ ​ദ​ർ​ശ​ന​ത്തി​ന​ട​ക്കം​ ​അ​ടി​യ​ന്ത​ര​ക്ര​മീ​ക​ര​ണം​ ​ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി​ ​ദേ​വ​സ്വം​ ​അ​റി​യി​ച്ചു.​ ​പ്ര​തി​ദി​നം​ ​വെ​ർ​ച്വ​ൽ​ ​ക്യൂ​ ​വ​ഴി​ 3000​ ​പേ​ർ​ക്ക് ​മാ​ത്ര​മാ​കും​ ​ദ​ർ​ശ​നാ​നു​മ​തി.​ ​ഓ​ൺ​ലൈ​നി​ൽ​ ​ബു​ക്ക് ​ചെ​യ്ത​വ​ർ​ക്ക് ​മാ​ത്ര​മാ​കും​ ​ദ​ർ​ശ​നം​ ​അ​നു​വ​ദി​ക്കു​ക. കു​ഞ്ഞു​ങ്ങ​ൾ​ക്കു​ള്ള​ ​ചോ​റൂ​ൺ​ ​വ​ഴി​വാ​ട് ​നി​റു​ത്തി​വ​ച്ചു.​ ​പ​ക​രം​ ​ചോ​റൂ​ൺ​ ​ശീ​ട്ടാ​ക്കി​യ​വ​ർ​ക്ക് ​ചോ​റൂ​ൺ​ ​പ്ര​സാ​ദ​ ​കി​റ്റ് ​ന​ൽ​കും.​ ​കി​റ്റ് ​വാ​ങ്ങാ​ൻ​ ​കു​ട്ടി​ക​ളു​മാ​യി​ ​ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന​ത് ​ഒ​ഴി​വാ​ക്ക​ണ​മെ​ന്നും​ ​ദേ​വ​സ്വം​ ​അ​ഭ്യ​ർ​ത്ഥി​ച്ചു. അ​ന്ന​ല​ക്ഷ്മി​ ​ഹാ​ളി​ൽ​ ​ന​ൽ​കി​വ​ന്ന​ ​പ്ര​സാ​ദ​ഊ​ട്ടും​ ​നി​റു​ത്ത​ലാ​ക്കി​യി​ട്ടു​ണ്ട്.​ ​പ​ക​രം​ 500​ ​പേ​ർ​ക്ക് ​പ്ര​ഭാ​ത​ ​ഭ​ക്ഷ​ണ​വും​ 1000​ ​പേ​ർ​ക്ക് ​ഉ​ച്ച​ഭ​ക്ഷ​ണ​വും​ ​പാ​ഴ്‌​സ​ലാ​യി​ ​ന​ൽ​കും.​