
കിഴക്കമ്പലം: മദ്യപിച്ച് ബഹളമുണ്ടാക്കി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വഴി വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചത് തടഞ്ഞ കുന്നത്തുനാട് എസ്.ഐ യ്ക്കുനേരെ അക്രമണം. തൃശൂർ ചൂങ്ങല മട്ടത്തൂർ മുതുമാരത്തിൽ സ്റ്റീഫൻ (23) നാണ് പൊലീസ് വാഹനത്തിൽ നിന്ന് പുറത്തേക്ക് ചാടാൻ ശ്രമിച്ചത്. തടഞ്ഞ എസ്.ഐ.യെ ആക്രമിക്കുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്തു. പട്ടിമറ്റം എരുമേലി ഭാഗത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇയാൾ. കടയിലെത്തുന്ന ജീവനക്കാരോട് അപമര്യാദയായി പെരുമാറുന്നുവെന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് പൊലീസെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു