
താനൂർ: വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയയാൾ അറസ്റ്റിൽ. കുന്നുംപുറം മോര്യ സ്വദേശി പട്ടേരികുന്നത്ത് അർഷിദാണ്(19) അറസ്റ്റിലായത്.
പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ വച്ചാണ് പീഡിപ്പിച്ചത്. പെൺകുട്ടി ഗർഭിണിയായതോടെ വിവരം പുറത്തറിഞ്ഞു. ചൈൽഡ് ലൈൻ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് കേസെടുത്ത് പെൺകുട്ടിയുടെ മൊഴിയെടുത്തതിന്റെ അടിസ്ഥാനത്തിലാണ് പ്രതി അറസ്റ്റിലായത്. പെൺകുട്ടിയെ മഞ്ചേരി വുമൺ ആൻഡ് ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. പോക്സോ വകുപ്പ് പ്രകാരം പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.