purushothaman-vilasini

കൊല്ലം: മൺട്രോതുരുത്തിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. നെന്മേനി സ്വദേശി പുരുഷോത്തമൻ(75), ഭാര്യ വിലാസിനി(65) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി നടന്ന സംഭവം ഇന്നലെ രാത്രി വൈകിയാണ് ബന്ധുക്കളറിയുന്നത്.

പുരുഷോത്തമന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ദമ്പതികൾക്ക് മക്കളില്ല. പുരുഷോത്തമൻ മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.