ins-ranvir

മുംബയ്: നാവികസേന കപ്പൽ ഐഎൻഎസ് രൺവീറിലുണ്ടായ സ്‌ഫോടനത്തിന് കാരണം വാതക ചോർച്ചയാണെന്ന് പ്രാഥമിക നിഗമനം. ആളൊഴിഞ്ഞ എ സി കമ്പാർട്ട്‌മെന്റിലാണ് സ്‌ഫോടനമുണ്ടായത്.

സ്‌ഫോടനം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. മൂന്ന് നാവിക സേനാംഗങ്ങൾ മരിച്ചത് അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ടാണെന്നാണ് സംശയം. ഇന്നലെ സ്ഫോടനത്തിൽ 11 പേർക്ക് പരിക്കേറ്റിരുന്നു.

രജ്പുത് ക്ലാസ് മിസൈൽവേധ യുദ്ധക്കപ്പലുകളിൽ അഞ്ചെണ്ണത്തിൽ നാലാമത്തേതായ ഐ എൻ എസ് രൺവീർ 1986ലാണ് ഇന്ത്യൻ നാവികസേനയുടെ ഭാഗമായത്. കപ്പലിന് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടില്ലെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.