suicide-

മാവേലിക്കര : രണ്ട് കുട്ടികളുടെ മാതാവായ യുവതി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ഈരേഴ തെക്ക് രമ്യാ ഭവനത്തിൽ വിനോദിന്റെ ഭാര്യ രമ്യ (30) ആണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെ ചെട്ടികുളങ്ങര ഈരേഴ തെക്ക് വേമ്പനാട് ജംഗ്ഷന് തെക്ക് കനാൽ പാലത്തിന് സമീപമുള്ള ട്രാക്കിലാണ് സംഭവം. ഭർത്താവ് വിനോദ് വിദേശത്താണ്.

ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056