
'പ്രേമത്തിലൂടെ' മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അനുപമ പരമേശ്വരൻ. സമൂഹമാദ്ധ്യമങ്ങളിലൂടെ തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് അനുപമ.
അത്തരത്തിൽ നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ചിത്രങ്ങളിൽ സിമ്പിൾ ലുക്കിൽ അതീവ സുന്ദരിയായിട്ടാണ് താരമെത്തിയിരിക്കുന്നത്.
ഷരീഫ് നന്ദ്യാലയാണ് ചിത്രങ്ങൾ പകർത്തിയത്. സ്റ്റൈലിംഗ്: ശില്‍പ.‘റൗഡി ബോയ്സ്’ ആണ് നടിയുടേതായി അവസാനം റിലീസായ ചിത്രം. മലയാളത്തിൽ ദുൽഖർ നായകനായെത്തിയ 'കുറുപ്പ്' ആണ് ഒടുവിൽ റിലീസായ സിനിമ.