ഓ മൈ ഗോഡിൽ കല്ലാണപ്പെണ്ണും ചെറുക്കനും കൂടി അമ്മായിക്ക് കൊടുത്ത പണിയുടെ രസമുള്ള നിമിഷങ്ങളാണ് സമ്മാനിക്കുന്നത്.രണ്ടു പേരും കല്യാണത്തിന് മുൻപ് വഴക്കിടുകയാണെന്നും പരിഹരിക്കാൻ അമ്മായി എത്തണമെന്ന ആവശ്യമനുസരിച്ച് കിലോമീറ്ററുകൾ താണ്ടി അമ്മായി എത്തുന്നു.

ഒരു ഹോട്ടലിൽ വച്ച് നടക്കുന്ന സംഭാഷണത്തിൽ അമ്മായി എത്തുമ്പോൾ ചെറുക്കൻ്റെ കൂട്ടുകാരനായി എത്തുന്ന ഓ മൈ ഗോഡ് സംഘാംഗം വിഷയം രൂക്ഷമാക്കുമ്പോൾ അമ്മായിയുടെ തുറന്ന പ്രതികരണമാണ് എപ്പിസോഡിൽ കണ്ടത്.