amal

തൃശൂർ: വിദ്യാർത്ഥിക്ക് അതിക്രൂര മ‌ർദ്ദനം. ചിയ്യാരം ഗലീലി ചേതന കോളേജിലെ വിദ്യാർത്ഥി അമലിനാണ് മർദ്ദനമേറ്റത്. കല്ലുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. കൊടകര സ്വദേശി ഡേവിസാണ് അമലിനെ ക്രൂരമായി മർദ്ദിച്ചത്.

അമൽ പെൺസുഹൃത്തുമായി ബൈക്കിൽ അതിവേഗത്തിൽ വരികയായികുന്നു. പെട്ടെന്ന് ബൈക്ക് റോഡിലേയ്ക്ക് തെന്നി വീണു. ചോദിക്കാനെത്തിയ നാട്ടുകാരോട് അമൽ എതിർത്ത് സംസാരിച്ചു. ഇതോടോെയാണ് സ്ഥലത്തുണ്ടായിരുന്ന ഡേവിസ് അമലിന്റെ തലയ്ക്ക് കല്ലെറിഞ്ഞത്. തുടർന്ന് അവിടെയുണ്ടായിരുന്ന ആന്റോ എന്നയാൾ അമലിനെ നിലത്ത് വലിച്ചിഴയ്ക്കുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ചുറ്റും ഉണ്ടായിരുന്ന നാട്ടുകാരാരും ഇക്കാര്യത്തിൽ പ്രതികരിച്ചില്ല. ഡേവിസിനെതിരെ അമൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നാട്ടുകാരുടെ പരാതിയിൽ അമലിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.