
മലയാളത്തിലെ സൂപ്പർ സ്റ്റൈലിസ്റ്റ് താരമായിട്ടാണ് ഐശ്വര്യ ലക്ഷ്‌മിയെ വിശേഷിപ്പിക്കാറ്. താരത്തിന്റെ ചിത്രങ്ങളും കോസ്റ്റ്യൂംസുമെല്ലാം അത് തെളിയിക്കാറുമുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ ഐശ്വര്യ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഗോൾഡൻ പാന്റും ബ്ലാക്ക് ഷോർട്ട് ടോപ്പുമാണ് താരം ധരിച്ചിരിക്കുന്നത്. ഐശ്വര്യയുടെ പുതിയ ചിത്രത്തിന് സിനിമാതാരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. സെക്‌സിയാണെന്നും ഹോട്ടാണെന്നുമാണ് കൂടുതൽപ്പേരും കമന്റ് ചെയ്‌തിരിക്കുന്നത്.
അനശ്വര രാജൻ, അനുപമ പരമേശ്വരൻ, അന്ന ബെൻ, ജ്യുവൽ മേരി, ശിവദ, ശ്രുതി രാമചന്ദ്രൻ, തൻവിറാം, മഡോണ സെബാസ്റ്റ്യൻ, ഉണ്ണിമായ പ്രസാദ് തുടങ്ങിയ നിരവധി താരങ്ങളാണ് ഐശ്വര്യയുടെ ചിത്രത്തിന് അഭിനന്ദനം അറിയിച്ചിരിക്കുന്നത്.