 
കൊച്ചി: കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡയമണ്ട് റോളർ ഫ്ലോർമിൽസ് പ്രൈവറ്റ് ലിമിറ്റഡിന് യൂറോപ്യൻ സൊസൈറ്റി ഫോർ ക്വാളിറ്റി റിസർച്ച് (ഇ.എസ്.ക്യൂ.ആർ) അവാർഡ്. ദുബായിൽ നടന്ന ഇ.എസ്.ക്യു.ആർ കൺവെൻഷനിൽ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ടി.കെ.അമീർ അലി, ഡയറക്ടർ എ.മുത്തുബീവി എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. ആഗോളതലത്തിൽ ഉത്പ്പന്നങ്ങളുടെ ഗുണനിലവാരം ഉയർത്തുക, ഈ മേഖലയിൽ പുതിയ സാങ്കേതിക വിദ്യ നടപ്പിലാക്കുക, നല്ല ബിസിനസ്സ് രീതികളെ അംഗീകരിക്കുക, അവയെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സ്വിറ്റ്‌സർലൻഡിലെ ലോസാൻ ആസ്ഥാനമാക്കി പ്രവർത്തിച്ചു വരുന്ന സംഘടനയാണ് ഇ.എസ്.ക്യൂ.ആർ. ഇന്ത്യയിൽ നിന്ന് ആദ്യമായിട്ടാണ് ഒരു കമ്പനി ഈ നേട്ടം കൈവരിക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധപുരസ്കാരങ്ങളടക്കം നിരവധി നേട്ടങ്ങൾ കമ്പനി നേരത്തെയും കൈവരിച്ചിട്ടുണ്ട്. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മാനേജിംഗ് ഡയറക്ടർ ടി.കെ.അമീർ അലി, ജനറൽ മാനേജർ ഇ.കെ.ഷാജഹാൻ, ജനറൽ മാനേജർ ടെക്‌നിക്കൽ ആർ.രംഗസ്വാമി എന്നിവർ പറഞ്ഞു.