
വലിയൊരു ഇടവേളയ്‌ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് നടി മീരാജാസ്‌മിൻ. സത്യൻ അന്തിക്കാട് ചിത്രം 'മകളി"ലൂടെയാണ് താരത്തിന്റെ മടങ്ങി വരവ്. തിരിച്ചെത്തിയതിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ ഒഫീഷ്യൽ പേജും തുടങ്ങിയിരിക്കുകയാണ് താരം.
ചിത്രത്തിലെ താരത്തിന്റെ ലുക്കാണ് പേജിൽ പങ്കു വച്ചിരിക്കുന്ന ആദ്യത്തെ പോസ്റ്റ്. ബാഗും ഓഫീസ് ഐഡി കാർഡും ധരിച്ച് സാരിയുടുത്ത് അതിസുന്ദരിയായിട്ടാണ് മീര ചിത്രത്തിലുള്ളത്. ഹലോ ഇൻസ്റ്റഗ്രാം, പുതിയ തുടക്കം, ലൊക്കേഷൻ സ്റ്റിൽ തുടങ്ങിയ ഹാഷ്‌ടാഗുകളോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
പഴയതിനേക്കാൾ കൂടുതൽ സുന്ദരിയായിട്ടുണ്ടെന്നായിരുന്നു തിരിച്ചുവരവിലെ ചിത്രങ്ങൾ കണ്ടപ്പോൾ തന്നെ ആരാധകർ പറഞ്ഞത്. അടുത്തിടെ കാരവാനിൽ നിന്നുള്ള താരത്തിന്റെ ഡാൻസും വൈറലായിരുന്നു. 'മകളി"ൽ ജയറാമാണ് നായകൻ.