meera

വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന മീര ജാസ്മിൻ സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'മകൾ' എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലും തന്റെ സാന്നിദ്ധ്യം മീര അറിയിച്ചു. മകൾ സിനിമയുടെ ലോക്കേഷൻ സ്റ്റിൽ പങ്കുവച്ചാണ് താരം പുതിയൊരു ചുവടുവയ്പ് നടത്തിയത്. വിശേഷങ്ങളും ഓർമകളുമായി എല്ലാവരോടും ഒന്നുകൂടെ അടുക്കാനും പുതിയ തുടക്കങ്ങളെ എപ്പോഴും പരിപോഷിപ്പിക്കാനും ചേർത്ത് പിടിക്കാനുമുള്ള ആഗ്രഹത്തെ കുറിച്ച് എഴുതിയാണ് മീര ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം നിരവധി പേരാണ് താരത്തെ ഫോളോ ചെയ്തത്.