
ധാക്ക: ദിവസങ്ങൾക്ക് മുന്നേ കാണാതായ ബംഗ്ലാദേശി നടി റൈമ ഇസ്ലാം ഷിമുവിന്റെ (45) മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. ധാക്കയ്‌ക്കു സമീപമുള്ള കെരാനിഗഞ്ചിലെ ഹസ്രത്പ്പൂർ പാലത്തിനടുത്ത് നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ റൈമയുടെ ഭർത്താവ് ഷഖാവത്ത് അലി നോബലിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. നടിയെ കൊലപ്പെടുത്തിയതാണെന്ന് ഭർത്താവ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
റൈമയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കളാണ് ഏതാനും ദിവസങ്ങൾക്ക് മുന്നേ പൊലീസിൽ പരാതി നൽകിയത്. 1998ൽ 'ബർത്തമാൻ" എന്ന ചിത്രത്തിലൂടെ സജീവമായ റൈമ ഇരുപത്തിയഞ്ചിലധികം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.