
ഹൈദരാബാദ്: കഴിഞ്ഞ ദിവസം നടന്ന സംക്രാന്തി വിരുന്നിൽ ആന്ധ്രാപ്രദേശിലെ പടിഞ്ഞാറൻ ഗോദാവരിയിലെ സ്വർണ വ്യാപാരിയായ അത്യം വെങ്കടേശ്വര റാവുവും, ഭാര്യ മാധവിയും മകളേയും ഭാവിമരുമകനേയും സത്കരിച്ചത് കണ്ടാൽ ഭക്ഷണപ്രിയർ വരെ ഞെട്ടിപ്പോകും. 365 ഇനം ഭക്ഷണപദാർത്ഥങ്ങൾ ഇലയിലുണ്ടായിരുന്നത്. ആന്ധ്രാപ്രദേശിന്റെ സംസ്കാര പ്രകാരം പ്രധാന ഉത്സവങ്ങളിൽ ഒന്നാണ് സംക്രാന്തി. ഭോഗി - സംക്രാന്തി -കനുമ ആഘോഷിക്കാൻ കുടുംബങ്ങൾ സ്വന്തം ജന്മ നാടുകളിൽ എത്തും. തെലുങ്ക് പാരമ്പര്യ പ്രകാരം വാർഷിക വിളവെടുപ്പ ആഘോഷമായ സംക്രാന്തിക്ക് മരുമകനെ വീട്ടിലേക്ക് ക്ഷണിക്കുക എന്ന ചടങ്ങുണ്ട്. റാവുവും, മാധവിയുമാകട്ടെ ഭാവിമരുമകനോടുള്ള സ്നേഹം മുഴുവനും വിരുന്നിൽ പ്രകടിപ്പിച്ചു. കൃഷണ ജില്ലക്കാരായ ടി.സുബ്രഹ്മണ്യത്തിന്റെയും, അന്നപൂർണയുടേയും മകനാണ് സായ് കൃഷ്ണ. റാവുവിന്റെ മകൾ കുന്ദവിയും സായ് കൃഷ്ണയുമായുള്ള വിവാഹം ഈയടുത്താണ് നിശ്ചയിച്ചത്.  വിഭവങ്ങൾ  30 വ്യത്യസ്ത ഇനം കറികൾ  ചോറ്  ബിരിയാണി  പുളിഹാര  00 വ്യത്യസ്ത തരം പരമ്പരാഗതവും ആധുനികവുമായ മധുരപലഹാരങ്ങൾ,  15 വ്യത്യസ്ത തരം ഐസ്ക്രീമുകൾ  പേസ്ട്രികൾ  കേക്ക്  പാനീയങ്ങൾ  പഴങ്ങൾ