-india-football

മുംബയ്: ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ വനിതാ ഫുട്ബാൾ ക്യാമ്പിലെ രണ്ട് താരങ്ങൾക്ക് കൊവിഡ്. നാളെ ഇറാനെതിരായുള്ള ആദ്യ മത്സരത്തിന് ഇറങ്ങുന്നതിന് മുമ്പായി നടത്തിയ ടെസ്റ്റിലാണ് രണ്ട് പേരുടെ സാമ്പിളുകൾ പൊസിറ്റീവ് ആയത്. ഇതിൽ ഒരു താരം നാളത്തെ പ്ളേയിംഗ് ഇലവനിൽ ഉൾപ്പെട്ടിരുന്ന വ്യക്തിയാണെന്ന് എ ഐ എഫ് എഫ് ട്വീറ്റ് ചെയ്തു. പൊസിറ്റീവ് ആയ രണ്ട് താരങ്ങളെയും മുംബയിലുള്ള കൊവിഡ് സെന്ററിലേക്ക് മാറ്റിയതായി ടീം അധികൃതർ അറിയിച്ചു.

അതേസമയം നാളത്തെ ഇന്ത്യ - ഇറാൻ ഏഷ്യൻ കപ്പ് ഫുട്ബാൾ മുൻനിശ്ചയിച്ചപ്രകാരം നടക്കുമെന്ന് എ ഐ എഫ് എഫ് പ്രസി‌ഡന്റ് പ്രഫുൽ പട്ടേൽ പറഞ്ഞു. ഇരു ടീമുകളൾക്കും 13 കളിക്കാരെ വീതം മത്സരത്തിന് ഇറക്കാൻ സാധിക്കുമെങ്കിൽ കളി മാറ്റിവയ്ക്കില്ലെന്ന് പ്രഫുൽ പട്ടേൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. നവി മുംബയിലെ ഡി വൈ പട്ടേൽ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരങ്ങൾ നടക്കുക.

ഏഷ്യൻ കപ്പിനായുള്ള തയ്യാറെടുപ്പിനായി ഇന്ത്യൻ വനിതാ ടീമിന്റെ ക്യാമ്പ് നടന്നത് കൊച്ചിയിലെ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വച്ചായിരുന്നു. കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായിരുന്ന സമയത്ത് ടീം അംഗങ്ങൾ സംസ്ഥാനത്ത് ഉണ്ടായിരുന്നതിനാൽ ഇവർക്ക് കൊവിഡ് പിടിപ്പെട്ടത് കേരളത്തിൽ വച്ചാണോ എന്ന സംശയമുണ്ട്.

Two members of the Indian Women’s Senior National Team for the AFC Women’s Asian Cup India 2022 have tested positive for COVID-19, and are currently in isolation at a designated medical care facility. (1/2)

— Indian Football Team (@IndianFootball) January 19, 2022