india

മുംബയ്: മ​ഹാ​രാ​ഷ്ട്ര​യി​ലെ​ ​മൂ​ന്ന് ​സ്റ്റേ​ഡി​യ​ങ്ങ​ളി​ലാ​യി​ ​ന​ട​ക്കു​ന്ന​ ​ ​ഏ​ഷ്യ​ൻ​ ​ക​പ്പ് ​വ​നി​താ​ ​ഫു​ട്ബാ​ൾ​ ​ടൂ​‌​ർ​ണ​മെ​ന്റി​നു​ ​ഇ​ന്ന് ​തു​ട​ക്ക​മാ​കും.​ ​ഇ​ന്ന് ​വൈ​കി​ട്ട് 3.30​ ​മു​ത​ൽ​ ​മും​ബ​യ് ​ഫു​ട്ബാ​ൾ​ ​ആ​രീ​ന​യി​ൽ​ ​ന​ട​ക്കു​ന്ന​ ​ഉ​ദ്ഘാ​ട​ന​ ​മ​ത്സ​ര​ത്തി​ൽ​ ​ഗ്രൂ​പ്പ് ​എ​യി​ലെ​ ​ചൈ​ന​യും​ ​ചൈ​നീ​സ് ​താ​യ്‌​പേ​യും​ ​ത​മ്മി​ൽ​ ​ഏ​റ്റു​മു​ട്ടും.​ ​ഇ​ന്ത്യ​യും​ ​ഇ​റാ​നു​മാ​ണ് ​ഗ്രൂ​പ്പ് ​എ​യി​ലു​ള്ള​ ​മ​റ്റ് ​ടീ​മു​ക​ൾ.​ ​ആ​സ്ട്രേ​ലി​യ,​​​ ​താ​യ്‌​ല​ൻ​ഡ്,​​​ ​ഇ​ന്തോ​നേ​ഷ്യ,​​​ഫി​ലി​പ്പൈ​ൻ​സ് ​എ​ന്നീ​ടീ​മു​ക​ളാ​ണ് ​ഗ്രൂ​പ്പ് ​ബി​യി​ൽ​ ​ഉ​ള്ള​ത്.​ ​നി​ല​വി​ലെ​ ​ചാ​മ്പ്യ​ൻ​മാ​രാ​യ​ ​ജ​പ്പാ​ൻ,​​​ ​ദ​ക്ഷി​ണ​കൊ​റി​യ,​​​ ​മ്യാ​ൻ​മാ​ർ,​​​ ​വി​യ​റ്റ്നാം​ ​എ​ന്നീ​ടീ​മു​ക​ളാ​ണ് ​ഗ്രൂ​പ്പ് ​ബി​യി​ൽ​ ​ഉ​ള്ള​ത്.​ ​ടൂ​‌​ർ​ണ​മെ​ന്റി​ൽ​ ​ആ​ദ്യ​ ​അ​ഞ്ച് ​സ്ഥാ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​ ​ടീ​മു​ക​ൾ​ക്ക് 2023​ ​ന​ട​ക്കു​ന്ന​ ​വ​നി​താ​ ​ലോ​ക​ക​പ്പി​ലേ​ക്ക് ​യോ​ഗ്യ​ത​ ​ല​ഭി​ക്കും.

​ഇ​ന്ത്യ​ൻ​​ ​ടീ​മി​ലെ
ര​ണ്ട് ​പേ​ർ​ക്ക് ​കൊ​വി​ഡ്

​ഏ​ഷ്യ​ൻ​ ​ക​പ്പ് ​വ​നി​താ​ ​ഫു​ട്ബാ​ൾ​ ​ടൂ​‌​ർ​ണ​മെ​ന്റി​നു​ള്ള​ ​ഇ​ന്ത്യ​ൻ​ ​ടീ​മി​ലെ​ ​ര​ണ്ട് ​പേ​ർ​ക്ക് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചു.​ ​ആ​ൾ​ ​ഇ​ന്ത്യ​ ​ഫു​ട്ബാ​ൾ​ ​ഫെ​ഡ​റേ​ഷ​ൻ​ ​ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ​ഇ​ക്കാ​ര്യം​ ​വ്യ​ക്ത​മാ​ക്കി​യ​ത്.​ ​ഇ​ന്ന് ​ആ​രം​ഭി​ക്കു​ന്ന​ ​ടൂ​‌​ർ​ണ​മെ​ന്റി​ന് ​മു​ന്നോ​ടി​യാ​യി​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​​ഇ​ന്ത്യ​ൻ​ ​ടീ​മി​ലു​ൾ​പ്പെ​ട്ട​ ​ര​ണ്ട് ​പേ​ർ​ ​പോ​സി​റ്റീ​വാ​യ​ത്.​ ​ഇ​രു​വ​രും​ ​ഐ​സൊ​ലേ​ഷ​നി​ലാ​ണ്.​ ​ര​ണ്ട് ​പേ​ർ​ ​പോ​സി​റ്റീ​വാ​യ​ത് ​ടൂ​ർ​ണ​മെ​ന്റി​നെ​ ​ബാ​ധി​ക്കി​ല്ലെ​ന്നും​ ​മ​ത്സ​ര​ങ്ങ​ൾ​ ​നി​ശ്ച​യി​ച്ച​പോ​ലെ​ ​ന​ട​ക്കു​മെ​ന്നും​ ​എ.​ഐ.​എ​ഫ്.​എ​ഫ് ​പ്ര​സി​ഡ​ന്റ് ​പ്ര​ഫു​ൽ​ ​പ​ട്ടേ​ൽ​ ​പ​റ​‍​ഞ്ഞു.
ആ​രൊ​ക്കെ​യാ​ണ് ​പോ​സി​റ്റീ​വ് ​ആ​യ​തെ​ന്ന് ​വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.​ ​ഒ​രാ​ൾ​ ​ആ​ദ്യ​ ​ഇ​ല​വ​നി​ൽ​ൽ​ ​പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​ ​താ​ര​മാ​ണെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.​ ​ടൂ​ർ​ണ​മെ​ന്റി​ന് ​മു​ന്നോ​ടി​യാ​യി​ ​കൊ​ച്ചി​യി​ൽ​ ​പ​രി​ശീ​ല​നം​ ​ന​ട​ത്തി​യ​ ​ശേ​ഷം​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​മാ​ണ് ​ഇ​ന്ത്യ​ൻ​ ​ടീം​ ​മും​ബ​യി​ലെ​ത്തി​യ​ത്.​ ​ഇന്ന് ​ഇ​റാ​നെ​തി​രെ​യാ​ണ് ​ഇ​ന്ത്യ​യു​ടെ​ ​ആ​ദ്യ​ ​മ​ത്സ​രം.​
രാത്രി 7.30 മുതലാണ് പോരാട്ടം. ​ടൂ​‌​ർ​ണ​മെ​ന്റി​ൽ​ ​പ​ങ്കെടു​ക്കു​ന്ന​ 12​ ​ടീ​മു​ക​ളും​ 23​ ​അം​ഗ​ ​ടീ​മു​മാ​യാ​ണ് ​ടൂ​ർ​ണ​മെ​ന്റി​ന് ​എ​ത്തി​യി​രി​ക്കു​ന്ന​ത്.​ മത്സരദിവസം ​ഇ​രു​ടീ​മി​ലും​ ​13 അം​ഗ​ങ്ങ​ൾ​ ​വീ​ത​മു​ണ്ടെ​ങ്കി​ൽ​ ​മ​ത്സ​രം​ ​ന​ട​ത്തു​ന്ന​തി​ന് ​ത​ട​സ​മി​ല്ല.