sania-mirza

ഇ​ന്ത്യ​ൻ​ ​ടെ​ന്നീ​സി​ലെ​ ​സു​വ​ർ​ണ​ ​അ​ദ്ധ്യാ​യ​മാ​ണ് ​സാ​നി​യ​ ​മി​ർ​സ​ ​എ​ന്ന​ ​ഹൈ​ദ​രാ​ബാ​ദു​കാ​രി.​ ​വ​നി​താ​ ​ടെ​ന്നി​സി​ൽ​ ​ഇ​ന്ത്യ​യ്ക്ക് ​മേ​ൽ​വി​ലാ​സ​മു​ണ്ടാ​ക്കി​യ​താ​രം.​ ​ഇ​ന്ത്യ​ൻ​ ​വ​നി​താ​ ​ടെ​ന്നി​സ് ​രം​ഗ​ത്ത് ​ത​രം​ഗ​മു​ണ്ടാ​ക്കാ​നും​ ​നി​ര​വ​ധി​ ​താ​ര​ങ്ങ​ളു​ടെ​ ​ക​ട​ന്നു​വ​ര​വി​നും​ ​സാ​നി​യ​ ​കാ​ര​ണ​ക്കാ​രി​യാ​യി.​ ​കു​ഞ്ഞി​ന്റെ​ ​ജ​ന​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് 2018​ൽ​ ​ടെ​ന്നി​സി​ൽ​ ​നി​ന്ന് ​അ​വ​ധി​യെ​ടു​ത്ത​തി​ന് ​ശേ​ഷം​ ​കോ​ർ​ട്ടി​ൽ​ ​സ​ജീ​വ​മാ​യി​രു​ന്നി​ല്ല​ ​സാ​നി​യ.​ ​തു​ട​ർ​ച്ച​യാ​യി​ ​അ​ല​ട്ടു​ന്ന​ ​പ​രി​ക്കു​ക​ളും​ ​ഫോ​മി​ലേ​ക്ക് ​തി​രി​ച്ചെ​ത്താ​നാ​കാ​ത്ത​തു​മാ​ണ് ​സാ​നി​യ​യു​ടെ​ ​വി​ര​മി​ക്ക​ൽ​ ​തീ​രു​മാ​ന​ത്തി​ന് ​പി​ന്നി​ലു​ള്ള​ ​പ്ര​ധാ​ന​ ​കാ​ര​ണം.​ ​മൂ​ന്ന് ​വ​യ​സു​കാ​ര​നാ​യ​ ​മ​ക​നൊ​പ്പം​ ​കൂ​ടു​ത​ൽ​ ​സ​മ​യം​ ​ചെ​ല​വ​ഴി​ക്ക​ണ​മെ​ന്ന​തും​ ​സാ​നി​യ​യെ​ ​ഈ​ ​വ​ർ​ഷം​ ​കൊ​ണ്ട് ​ക​ളി​ ​ന​റു​ത്താ​ൻ​ ​പ്രേ​രി​പ്പി​ച്ച​ ​ഘ​ട​ക​മാ​യി.

ആ​സ്ട്രേ​ലി​യ​ൻ​ ​ഓ​പ്പ​ണി​ൽ​ ​ഇ​ത്ത​വ​ണ​ ​വ​നി​താ​ ​ഡ​ബി​ൾ​സി​ൽ​ 12​-ാം​ ​സീ​ഡാ​യി​രു​ന്ന​ ​സാ​നി​യ​യും​ ​ഉ​ക്രൈ​ൻ​ ​കൂ​ട്ടു​കാ​രി​ ​ന​ദീ​യ​ ​കി​ചെ​നോ​ക്കും​ ​ആ​ദ്യ​ ​റൗ​ണ്ടി​ൽ​ ​സ്ലൊവേ​നി​യ​ൻ​ ​ജോ​ഡി​യാ​യ​ ​കാ​ജ​ ​ജു​വാ​ൻ​ ​-​ ​ട​മാ​ര​ ​സി​ദാ​ൻ​സെ​ക് ​സ​ഖ്യ​ത്തോ​ടാ​ണ് ​തോ​റ്റ് ​പു​റ​ത്താ​യ​ത്.
ഒ​രു​ ​മ​ണി​ക്കൂ​ർ​ ​നീ​ണ്ട​ ​പോ​രാ​ട്ട​ത്തി​ൽ​ 4​-6,​ 6​-7​ ​(5​)​ ​എ​ന്ന​ ​സ്കോ​റി​നാ​ണ് ​സാ​നി​യ​ ​സ​ഖ്യം​ ​തോ​റ്റ​ത്.​ ​മി​ക്സ​ഡ് ​ഡ​ബി​ൾ​സി​ൽ​ ​രാ​ജീ​വ് ​റാ​മി​നൊ​പ്പം​ ​ഇ​വി​ടെ​ ​സാ​നി​യ​ ​മ​ത്സ​രി​ക്കു​ന്നു​ണ്ട്.​
2021​ ​സെ​പ്റ്റം​ബ​റി​ൽ​ ​ഒ​സ്ട്രാ​വ​ ​ഓ​പ്പ​ണി​ൽ​ ​വ​നി​താ​ ​ഡ​ബി​ൾ​സി​ൽ​ ​ഷു​വാ​യ് ​ഷാ​ങ്ങി​നൊ​പ്പം​ ​നേ​ടി​യ​ ​കി​രീ​ട​മാ​ണ് ​സാ​നി​യ​യു​ടെ​ ​ക​രി​യ​റി​ലെ​ ​ഇ​തു​വ​രെ​യു​ള്ള​തി​ൽ​ ​അ​വ​സാ​ന​ ​കി​രീ​ടം.​ ​ഡ​ബി​ൾ​സി​ൽ​ 43​ ​കി​രീ​ട​ങ്ങ​ൾ​ ​സാ​നി​യ​ ​സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​
രാ​ജ്യം​ ​പ​ദ്മ​ ​ഭൂ​ഷ​ണും​ ​പ​ദ്മ​ ​ശ്രീ​യും​ ​അ​ർ​ജു​നാ​ ​അ​വാ​ർ​ഡും​ ​ന​ൽ​കി​ ​ആ​ദ​രി​ച്ചി​ട്ടു​ണ്ട്.

കഴിഞ്ഞ സീസണിന്റെ അവസാനം മുതലേ ഞാൻ വിരമിക്കലിനെക്കുറിച്ച് ചിന്തിച്ചിരുന്നു. ഇങ്ങനെയൊരു തീരുമാനമെടുക്കാൻ നിരവധി കാരണങ്ങളുണ്ട്. ഇനി കളിക്കുന്നില്ലെന്ന തീരുമാനം പെട്ടെന്ന് എടുത്തതല്ല.പരിക്കേറ്റാൽ ഭേദമാകാൻ ഒത്തിരി സമയം എടുക്കുന്നു. കൂടാതെ ധാരാളം യാത്രകൾ മത്സരങ്ങളുടെ ഭാഗമായി വേണ്ടി വരുന്നത് മൂന്ന് വയസുകാരനായ മകനെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടാണ്.

സാനിയ മിർസ

.