india-cricket

പാൾ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് കനത്ത തോൽവി. പേരുകേട്ട ഇന്ത്യൻ ബാറ്റിംഗ് നിരയിൽ വിരാട് കൊഹ്ലി (51), ശിഖർ ധവാൻ (79), ശാർദൂൽ താക്കൂർ (50) എന്നിവരൊഴികെയുള്ള ബാറ്റർമാർ പരാജയപ്പെട്ടപ്പോൾ ദക്ഷിണാഫ്രിക്ക 31 റൺസിന്റെ വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തിൽ 296 റൺസ് നേടിയപ്പോള്‍ ഇന്ത്യയ്ക്ക് നിശ്ചിത 509 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 265 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്.

129 റൺസുമായി റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും 110 റൺസുമായി ടെംബ ബാവുമയുമാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുമ്ര രണ്ട് വിക്കറ്റും രവിചന്ദ്രൻ അശ്വിൻ ഒരു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ ലുംഗിസാനി എന്‍ഗിഡി, തബ്രൈസ് ഷംസി, ആന്‍ഡിലെ ഫെഹ്ലുക്വായോ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബാറ്റിംഗിന് തടയിട്ടു.