kk

ധനുഷ് – ഐശ്വര്യ രജനികാന്ത് വിവാഹമോചനവാർത്തയുടെ ഞെട്ടലിലാണ് തമിഴ് സിനിമാലോകവും ആരാധകരും. തിങ്കളാഴ്‌ചയാണ് ഇരുവരും വിവാഹമോചന വാർത്ത സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. 18 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും വേർപിരിയുന്നത്. 2004ൽ വിവാഹിതരായ ഇരുവർക്കും ലിംഗ, യാത്ര എന്നീ മക്കളുണ്ട്.

ഇവരുടെ വിവാഹ മോചനവാർത്തയ്‌ക്കൊപ്പം ചർച്ചയാവുകയാണ് പോയസ് ഗാർഡനിൽ നിർമ്മാണത്തിലിരിക്കുന്ന വീട്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള സ്ഥലമായ പോയസ് ഗാർഡനിലാണ് താരദമ്പതികൾ സ്വപ്നഭവനം ഒരുക്കുന്നത്. 150 കോടി ചെലവിൽ നിർമ്മിക്കുന്ന വീടിന്റെ ഭൂമി പൂജ കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു. അന്നത്തെ ചടങ്ങിൽ സൂപ്പർസ്റ്റാർ രജനികാന്തും കുടുംബസമേതം പങ്കെടുത്തിരുന്നു. രജനികാന്തിന്റെ വീടും പോയസ് ഗാർഡനിലാണ്യ . അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വസതിയും ഇവിടെയായിരുന്നു.

kk

നാലു നിലകളിലായി ഏകദേശം 19000 ചതുരശ്രഅടിയിലാണ് വീടു നിർമ്മാണം പുരോഗമിക്കുന്നത് എ അത്യാധുനിക ജിമ്മും സ്വിമ്മിംഗ് പൂളും ഫുട്ബോൾ കോർട്ട് അടക്കം ഇൻഡോർ സ്പോർട്സ് സൗകര്യങ്ങളും വിശാലമായ ഹോം തിയേറ്ററുമെല്ലാം സ്മാർട് ടെക്‌നോളജിയിൽ അധിഷ്ഠിതമായ വീട്ടിലുണ്ടാകും എന്നാണ് നേരത്തെ പുറത്തുവന്നിരുന്ന വിവരം. ഐശ്വര്യയും വീടിനായി വൻ തുക മുടക്കിയിട്ടുണ്ട് എന്നാണ് സൂചനകൾ. അങ്ങനെയെങ്കിൽ വിവാഹമോചനത്തിന് ശേഷം വീട് ആരുടെ പേരിലായിരിക്കും എന്നാണ് ആരാധകർ ചർച്ച ചെയ്യുന്നത്. നിയമപ്രശ്നങ്ങൾ നേരിടേണ്ടി വരുമോ എന്നും ആശങ്കയുണ്ട്.

kk