
ദോഹ : ഈ വർഷം നവംബർ,ഡിസംബർ മാസങ്ങളിൽ ഖത്തർ വേദിയാകുന്ന ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ടിക്കറ്റ് വില്പന തുടങ്ങി. ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റായ www.fifa.com ലൂടെ ഓൺലൈനായാണ് ടിക്കറ്റ് വില്പന. കഴിഞ്ഞ റഷ്യ ലോകകപ്പിലെ ടിക്കറ്റിനെ അപേക്ഷിച്ച് മൂന്നിലൊന്ന് മാത്രമാണ് നിരക്ക്. ആഗോള തലത്തിൽ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 69 ഡോളറാണ് (ഏകദേശം 5100 രൂപ). കാറ്റഗറി നാലിൽ ഖത്തർ സ്വദേശികൾക്ക് മാറ്റിവച്ചിരിക്കുന്ന ടിക്കറ്റിനാണ് ഏറ്റവും കുറഞ്ഞ വില 11 ഡോളറിന് (818 രൂപ) അവർക്ക് ടിക്കറ്റ് ലഭിക്കും. ഫൈനൽ ഉൾപ്പെടെയുള്ള പ്രധാന മത്സരങ്ങൾക്ക് നിരക്ക് കൂടുതലാണ്.