
ടറൗബ: ട്രിനിഡാഡ് ആൻഡ് ടുബാഗോയിൽ അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പ് കളിക്കുന്ന ഇന്ത്യൻ ടീമിലെ ക്യാപ്ടനും വൈസ് ക്യാപ്ടനുമുൾപ്പെടെ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മറ്റ് രണ്ട് പേർക്ക് കൊവിഡ് ലക്ഷണങ്ങളും കാണിച്ചതിനാൽ ഇന്നലെ അയർലൻഡിനെതിരായ ഗ്രൂപ്പ് മത്സരത്തിൽ അവസാന ഇലവനെ കണ്ടെത്താൻ ടീം മാനേജ്മെന്റ് പാടു പെട്ടു. ക്യാപ്ടൻ യഷ് ധുൾ, വൈസ് ക്യാപ്ടൻ ഷെയ്ഖ് റഷീദ്,ആരാധ്യ യാദവ്, സിദ്ധാർത്ഥ് യാദവ് എന്നിവരാണ് കൊവിഡ് ടെസ്റ്റിൽ പോസിറ്റീവായത്. വസു വാറ്റ്സ്, മാനവ് പരഖ് എന്നിവർക്കാണ് കൊവിഡ് ലക്ഷണങ്ങൾ ഉള്ളത്.
ഇന്നലെ അയർലൻഡിനെതിരെ നിഷാന്ത് സിന്ധുവാണ് ഇന്ത്യയെ നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 307 റൺസെടുത്തിട്ടുണ്ട്.