ahana

മലയാള സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. യൂട്യൂബിലൂടെയും ഇൻസ്‌റ്റഗ്രാമിലൂടെയുമൊക്കെ ആരാധകരോട് തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ നടി സമയം കണ്ടെത്താറുണ്ട്.

താരത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. അത്തരത്തിൽ ഒരു അഭിമുഖത്തിനിടെ അഹാന പറഞ്ഞ രസകരമായ ചില കാര്യങ്ങളെക്കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ സംസാരം. കുട്ടിക്കാലം മുതൽ ഉറക്കത്തിൽ എണീറ്റിരുന്ന് ഇംഗ്ലീഷ് പറയാറുണ്ടെന്നായിരുന്നു താരം പറഞ്ഞത്.

'ഉറക്കത്തില്‍ പിച്ചും പേയും പറയുന്ന ആളാണ്. ചെറുപ്പം മുതലേ ഉറക്കത്തില്‍ എണീറ്റിരുന്നു ഇംഗ്ലീഷില്‍ സ്പീച്ച് പറയാറുണ്ട്'.-എന്നാണ് നടി പറഞ്ഞത്. വീട്ടിൽ തനിക്ക് ഏറെ ഇഷ്ടമുള്ള വസ്തു ഡയറിയാണെന്നും താരം പറയുന്നു.


എല്ലാത്തിനോടും വളരെ അറ്റാച്ച്ഡ് ആയൊരു വ്യക്തിയാണ് ഞാൻ. എനിക്കേറെ ഇഷ്ടമുള്ള ഒരു വസ്തുവിനെ കുറിച്ച് പറയുകയാണെങ്കിൽ, ഞാൻ ജനിക്കുന്നതു മുതൽ ഒരു വർഷത്തോളം എല്ലാ കാര്യങ്ങളും അമ്മ എഴുതി വച്ച ഒരു ഡയറിയുണ്ട്. വീടിനു തീ പിടിക്കുകയാണെങ്കിൽ ഞാനതും എടുത്താവും പുറത്തോട്ട് ഓടുക.- അഹാന കൂട്ടിച്ചേർത്തു.