krishnakumar

സൗബിൻ ഷാഹിർ നായകനാകുന്ന ചിത്രം 'കള്ളൻ ഡിസൂസ"യിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട് നടൻ കൃഷ്‌ണകുമാറും. ജോ‌ർജ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ കൃഷ്‌ണകുമാർ അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ തന്റെ കാരക്‌ടർ പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ നടന്റെ പോസ്റ്റിന് നേരെ ട്രോളുകളുമുയർന്നു. എന്നാൽ, തന്നെ കളിയാക്കിയ ആൾക്ക് ചുട്ട മറുപടി തന്നെയാണ് അദ്ദേഹവും നൽകിയിരിക്കുന്നത്.

krishnakumar

'ക്രി സംഘി ആയിട്ടാണോ" എന്നായിരുന്നു ചോദ്യം. എന്നാൽ ഒട്ടും വൈകാതെ തന്നെ കൃഷ്‌ണകുമാറിന്റെ മറുപടിയും വന്നു. 'കഥാപാത്രം ക്രി ആണ്, നടൻ സംഘിയും" എന്ന്. നിരവധി പേരാണ് താരത്തിന്റെ കമന്റിനെ അഭിനന്ദിച്ചെത്തിയിരിക്കുന്നത്. നവാഗതനായ ജിത്തു കെ ജയൻ സംവിധാനം ചെയ്ത ചിത്രം നാളെയാണ് തീയേറ്ററിലെത്തുന്നത്.