
ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി ജയശ്രീ സിനിമാസിന്റെ ബാനറിൽ പ്രതാപൻ വെങ്കടാചലവും ഉദയശങ്കറും ചേർന്ന നിർമ്മിച്ച അഞ്ചിൽ ഒരാൾ തസ്‌കരൻ ഫെബ്രുവരിയിൽ റിലീസ് ചെയ്യും. സോമൻ അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രൺജി പണിക്കർ, കലാഭവൻ ഷാജോൺ, ഹരീഷ് പേരടി, ഹരീഷ് കണാരൻ, നീന കുറുപ്പ്, കുളപ്പുള്ളി ലീല, ശിവജി ഗുരുവായൂർ, പാഷാണം ഷാജി, സുബ്രഹ്മണ്യൻ ബോൾഗാട്ടി, അരിസ്റ്റോ സുരേഷ്, ശ്രവണ, അംബിക, മീനാക്ഷി മഹേഷ്, സിദ്ധാർത്ഥ് രാജൻ എന്നിവരാണ് മറ്റു താരങ്ങൾ. തിരക്കഥ, സംഭാഷണം: ജയേഷ് മൈനാഗപ്പള്ളി. ഛായാഗ്രഹണം: മണികണ്ഠൻ പി.എസ്, എഡിറ്രർ: സന്ദീപ് നന്ദകുമാർ, ഗാനരചന: പി.കെ. ഗോപി, പി.ടി. ബിനു, സംഗീതം: അജയ് ജോസഫ്, പി.ആർ.ഒ: ഏബ്രഹാം ലിങ്കൺ.