konchada-srinivas

ഹൈദരാബാദ്:തെലുങ്ക് നടൻ കൊംചട ശ്രീനിവാസ് അന്തരിച്ചു (47). ഹൃദയസംബന്ധമായ രോഗങ്ങളെ തുടർന്നായിരുന്നു അന്ത്യം. നേരത്തെ ഹൈദരാബാദിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ ഹൃദ്രോഗം സ്ഥിരീകരിച്ചിരുന്നു. കുറച്ചുനാളത്തെ ചികിത്സക്ക് ശേഷം ശ്രീകാകുളത്തെ വീട്ടിലേക്ക് മടങ്ങി. വീട്ടിൽ വച്ച് വീണ്ടും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചിരഞ്ജീവി നായകനായ ശങ്കർദാദ എം.ബി.ബി.എസ്, ജൂനിയർ എൻ.ടി.ആറിന്റെ ആദി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.