blast-

കറാച്ചി : പാകിസ്ഥാനിലെ ലാഹോറിൽ ബോംബ് സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 20ലേറെ പേർക്ക് പരിക്കേറ്റു. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണ്. ലൊഹാരിയ ഗേറ്റ് ഏരിയയിലെ തിരക്കേറിയ അനാ‌ക്കലി ബസാറിൽ ഇന്ത്യൻ ചരക്കുകൾ വില്ക്കുന്ന പാൻ മന്തി മാർക്കറ്റിന് സമീപമാണ് സ്ഫോടനമുണ്ടായത്.

നിരവധി വാഹനങ്ങളും കടകളും തകർന്നു. സ്ഫോടനം നടന്നയിടത്ത് 1.5 അടി താഴ്ചയിൽ ഒരു കുഴി രൂപപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ, ബോംബ് മോട്ടോർ ബൈക്കിലോ മറ്റോ മുൻകൂട്ടി സ്ഥാപിച്ചതാകാമെന്ന് പൊലീസ് പറയുന്നു. എന്നാൽ ഇത് ഐ.ഇ.ഡി ആണോ ടൈം ബോംബ് ആണോ എന്ന് വ്യക്തമല്ല. സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.