s
d

പാട്ന: സി.പി.ഐ നേതാവ് ചക്രദാർ പ്രസാദ്‌ സിംഗ് (84)​ അന്തരിച്ചു. ബി.ബർദാനോടൊപ്പം ദീർഘകാലം എ.ഐ.എഫ്.ഇ.ഇ ജനറൽ സെക്രട്ടറി ആയി പ്രവർത്തിച്ചു. പിന്നീട് തിരുവനന്തപുരം സമ്മേളനത്തിൽ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. എൻ.സി.സി.ഒ.ഇ.ഇ.ഇയുടെ മുഖ്യ സംഘാടകൻ,​ സി.പി.ഐ ബീഹാർ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം,​ എ.ഐ.റ്റി.യു.സി ബീഹാർ സംസ്ഥാന സെക്രട്ടറി, ദേശീയ ഉപാദ്ധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. 2015 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബാർഹ് മണ്ഡലത്തിലെ സി.പി.ഐ സ്ഥാനാർത്ഥി ആയിരുന്നു. ഭാര്യ : ഉഷാ സിംഗ്. മൂന്ന് മക്കളുണ്ട്.