വടക്കാഞ്ചേരി: പ്രശസ്ത അയ്യപ്പൻ തീയാട്ട് കലാകാരൻ വരവൂർ തിയ്യാടി നാരായണൻ നമ്പ്യാർ (71) നിര്യാതനായി. കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിൽ അയ്യപ്പൻ തീയാട്ട് അവതരിപ്പിച്ചിട്ടുണ്ട്. ക്ഷേത്രവാദ്യകലാ അക്കാഡമി അവാർഡ്, കേരള ഫോക്‌ലോർ അക്കാഡമി അവാർഡ്, അംബേദ്കർ നാഷണൽ എക്‌സലൻസി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഭാര്യ: ശ്രീദേവി. മക്കൾ: സുനിൽ, സ്വപ്ന. മരുമക്കൾ: കല, രമേഷ്.