kk

സത്യൻ അന്തിക്കാട് - ജയറാം ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് നടി മീരാ ജാസ്‌മിൻ. സിനിമയുടെ ചിത്രീകരണത്തിന് എത്തിയ മീര ജാസ്‌മിന് ഗംഭീര വരവേല്പാണ് അണിയറ പ്രവർത്തകർ നൽകിയത്. ചിത്രീകരണത്തിനിടെ കാരവാനിൽ നൃത്തം വയ്ക്കുന്ന മീരാ ജാസ്‌മിന്റെ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ മറ്റൊരു നൃത്ത വീഡിയോ പങ്കുവയ്ക്കുകയാണ് നടി.

ഫ്രോക്ക് ധരിച്ച് മുറിക്കകത്തു നിന്നു ചുവടുവയ്ക്കുന്ന ദൃശ്യങ്ങളാണ് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഓവർ കോട്ട് അണിഞ്ഞെത്തിയ മീര, നൃത്തത്തിനിടയില്‍ അത് അഴിച്ചു മാറ്റുന്നതും കാണാം. ആസ്വദിച്ചു ചുവടുവയ്ക്കുന്നതിനിടയിൽ കാമറയിൽ നോക്കി പൊട്ടിച്ചിരിക്കുന്നുമുണ്ട് താരം. വീഡിയോയ്‌ക്കൊപ്പം ഒരു കുറിപ്പും മീരാ ജാസ്മിൻ പങ്കുവച്ചിട്ടുണ്ട്. ‘എനിക്കു വേണ്ടി നിങ്ങൾ സമയം മാറ്റി വച്ചു. ഏറ്റവും മികച്ച സമ്മാനമാണത്. നിങ്ങൾക്കു മുന്നിൽ ഞാൻ വിനയാന്വിതയായി നിൽക്കുന്നു. സ്നേഹവും ഊഷ്മളതയും കൊണ്ട് പ്രചോദിതയായാണ് ഞാൻ മുന്നോട്ടു നീങ്ങുന്നത്. നിങ്ങളോടെല്ലാവരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദിയും അഗാധമായ സ്നേഹവും അറിയിക്കുന്നു. ഈ മനോഹര യാത്ര ഇനിയും തുടരേണ്ടിയിരിക്കുന്നു. സ്നേഹപൂർവം എം.ജെ’, എന്നാണ് മീര ജാസ്മിൻ കുറിച്ചത്.

View this post on Instagram

A post shared by Meera Jasmine (@meerajasmine)

ഒരു മിനിട്ട് ദൈർഘ്യമുള്ള മീരയുടെ നൃത്ത വിഡിയോ ചുരുങ്ങിയ സമയത്തിനുള്ളിൽ ആരാധകർ ഏറ്റെടുത്തു. നിരവധി പേരാണ് വീഡിയോയ്ക്ക് പ്രതികരണങ്ങളുമായി രംഗത്ത് വന്നത്.