traffic

റോഡപകടങ്ങൾ കുറയ്ക്കാൻ എങ്ങും ചർച്ചകളും സെമിനാറുകളും നടക്കുകയാണ്...

ഒരു കാര്യവുമില്ല... അപകടനിരക്കിൽ ഒരു കുറവുമില്ല...

മിനിസ്റ്റർക്ക് ആത്മാർത്ഥമായി റോഡപകടങ്ങൾ കുറയ്ക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഒരു പ്രയാസവുമില്ലാതെ നടപ്പാക്കാൻ പറ്റിയ ഈ കാര്യങ്ങൾ ഒന്നു ശ്രദ്ധിച്ചാട്ടെ... ശ്രമിച്ചാട്ടെ...!

കേരളത്തിലെ ഏതെങ്കിലും സ്റ്റേറ്റ് ഹൈവേയിലൂടെ ഒന്നു കാറിൽപോയി നോക്കൂ...

നൂറ് കിലോമീറ്റർ സഞ്ചരിക്കുമ്പോൾ നാൽപ്പത് ഇടത്തെങ്കിലും നിറുത്തി വഴി ചോദിക്കേണ്ടിവരും... സിംപിളായി സൈൻ ബോർഡ് സ്ഥാപിച്ചാൽ തീരുന്ന പ്രശ്‌നമാണിത്... ഇനി ബോർഡുണ്ടെങ്കിലോ പാർട്ടിയുടെയോ ദൈവങ്ങളുടെയോ താരങ്ങളുടെയോ പടം കൊണ്ടും ഇതൊന്നുമല്ലെങ്കിൽ കാടുകയറിയോ മറഞ്ഞിരിക്കും, ഉറപ്പ്...

ബസ് ബേ എന്നൊരു സാധനമേ ഇല്ലാത്തതിനാൽ എല്ലാവരും നാലും കൂടുന്ന മുക്കിൽ ഒരേസ്ഥാനത്തു തന്നെ നിറുത്തും...

രാത്രിയിൽ ഹൈവേകളിൽ പോലും സ്ട്രീറ്റ്‌ലൈറ്റ് ഇല്ല...
ഹൈ ബീം ഇട്ടാൽ ഫൈൻ...
ഇട്ടില്ലെങ്കിൽ ഒരാൾ താഴ്ചയുള്ള കുഴിയിൽ വീഴുകയോ ഇരുട്ടത്ത് നടന്നു പോകുന്നവന്റെ പുറത്തു കേറുകയോ ആവും ഫലം...

എന്നിട്ടു പറയുകയാണ് നാനൂറ് കിലോമീറ്റർ സഞ്ചരിക്കാൻ പതിനാറു മണിക്കൂർ വേണമെന്ന്...!

ഇനി നടക്കാത്ത കാര്യമെന്ന് ആദ്യം തോന്നുമെങ്കിലും നടപ്പാക്കാൻ പറ്റുന്നതും നടപ്പായാൽ അദ്ഭുതകരമായി റോഡപകടങ്ങൾ കുറയ്ക്കുന്നതുമായ ഒട്ടും അമാന്തിക്കാതെ നടപ്പാക്കേണ്ട പ്രധാന നടപടിയെക്കുറിച്ച് പറയാം.

ലൈസൻസ് തപാലിൽ അയയ്ക്കുന്നതു നിറുത്തി മാതാപിതാക്കളുടെ സാന്നിദ്ധ്യത്തിൽ ഓഫീസിൽ വച്ച് ആർ.ടി.ഒ നൽകുക...
ലൈസൻസ് നേടിയവർ തങ്ങളുടെ മാതാപിതാക്കളെ സാക്ഷിനിറുത്തി റോഡ് നിയമങ്ങൾ കർശനമായി പാലിക്കുമെന്നും താൻ മൂലം മറ്റൊരാൾക്ക് അപായമുണ്ടാവുന്നതൊന്നും ചെയ്യില്ലെന്നും ദൃഢപ്രതിജ്ഞ ചെയ്തശേഷം മാത്രം ലൈസൻസ് കൈപ്പറ്റുക...
ഭ്രാന്തൻ ആശയമെന്ന് കരുതി തള്ളിക്കളയുന്നതിനു മുൻപ് ഒരു ശ്രമം നടത്തുന്നതു നല്ലതല്ലേ...!

ഇപ്പോഴുമുണ്ടോ എന്നറിയില്ല...ടെസ്റ്റിനു മുൻപ് ആർ.ടി ഓഫീസിലെ ക്ലാസിൽ പങ്കെടുക്കണമെന്നത് നിർബന്ധമായിരുന്നല്ലോ...
എല്ലാവരും പങ്കെടുക്കുകയും ചെയ്തിരുന്നു...

അപ്പോൾ പ്രതിജ്ഞയ്ക്ക് ശേഷമുള്ള ലൈസൻസ് ദാനവും നടക്കും... വിചാരിച്ചാൽ...!