fhj

ഓസ്കാർ നോമിനേഷൻ ലഭിക്കുന്നതിന് അർഹമായ സിനിമകളുടെ ലോംഗ് ലിസ്റ്റിൽ ഇന്ത്യയിൽനിന്ന് മരക്കാർ അറബിക്കടലിന്റെ സിംഹം, ജയ് ഭീം എന്നീ ചിത്രങ്ങൾ ഇടം പിടിച്ചു. 276 സിനിമകളാണ് നോമിനേഷൻ നേടുന്നതിനുള്ള ഈ പട്ടികയിലുള്ളത്. 94- ാമത് അക്കാഡമി അവാർഡിന് സമർപ്പിക്കപ്പെട്ടതിൽനിന്ന് നോമിനേഷന് യോഗ്യത നേടിയ സിനിമകളുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. നോമിനേഷൻ ലഭിക്കുന്ന സിനിമകൾക്ക് മാത്രമേ ഒാസ് കാർ മത്സരത്തിന്റെ ഭാഗമാകാൻ കഴിയൂ. ഫെബ്രുവരി 22നാണ് ഒാസ്കാർ നോമിനേഷൻ പുറത്തുവരിക.