
ഹിന്ദി വെബ് സീരിസിലേക്ക് ദുൽഖൽ സൽമാൻ. ഫാമിലി മാൻ സംവിധായകരായ രാജും ഡികെയും ഒരുമിക്കുന്ന നെറ്റ് ഫ്ളിക്സ് സീരിസിലാണ് ദുൽഖർ സൽമാൻ അഭിനയിക്കുക. ബോളിവുഡ് താരങ്ങളായ രാജ് കുമാർ റാവു, ആദർശ് ഗൗരവ് എന്നിവരും കേന്ദ്രകഥാപാത്രങ്ങളാണ്. രണ്ടു വർഷമായി ദുൽഖർ സൽമാൻ ഒ.ടി.ടി വെബ് സീരിസ് അരങ്ങേറ്റത്തിനുള്ള കണ്ടന്റുകൾ തിരയുകയായിരുന്നു. മൂന്നു പ്രധാന കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള കോമഡി ത്രില്ലർ ദുൽഖറിന്റെ ആദ്യ ഒടിടി സീരിസു കൂടിയാണ്. ഡെറാഡൂണിൽ സീരിസിന്റെ ചിത്രീകരണം പുരോഗിക്കുകയാണ്. മാർച്ച് അവസാനത്തോടെ ചിത്രീകരണം പൂർത്തിയാകും. അതേസമയം കഴിഞ്ഞ ദിവസമാണ് ദുൽഖറിന് കോവിഡ് സ്ഥിരീകരിച്ചത്. രോഗം ഭേദമായശേഷം ദുൽഖർ വെബ് സീരിസിൽ ജോയിൻ ചെയ്യും. റോഷൻ ആൻഡ്രൂസിന്റെ സല്യൂട്ടാണ് റിലീസിന് ഒരുങ്ങുന്ന ദുൽൽർ ചിത്രം . കോവിഡ‌് വ്യാപനത്തെ തുടർന്ന് റിലീസ് നീട്ടിയിരിക്കുകയാണ്.