
കൊച്ചി: ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോർമൈക്കോസിസിന് ആയുർവേദപ്രതിവിധിയുമായി പതഞ്ജലി. ശാസ്ത്രീയമായ രീതിയിൽ വികസിപ്പിച്ചെടുത്ത 'അണുതൈലം" എന്ന് പേരിട്ടിരിക്കുന്ന മൂക്കിലൊഴിക്കുന്ന തുള്ളിമരുന്നാണ് ബ്ലാക്ക് ഫംഗസിനെ പ്രതിരോധിക്കാനായി പതഞ്ജലി അവതരിപ്പിക്കുന്നത്.  ദി ജേർണൽ ഒഫ് അപ്ലൈഡ് മൈക്രോബയോളജി എന്ന സയന്റിഫിക് ജേർണലിൽ അണുതൈലവുമായി ബന്ധപ്പെട്ട പഠനനിരീക്ഷണങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആധുനികവൈദ്യശാസ്ത്രത്തിൽ ആയുർവേദത്തിനുള്ള പ്രാധാന്യം വിളിച്ചറിയിക്കുന്ന ഒട്ടനവധി മരുന്നുകൾ ഇതിനോടകം പതഞ്ജലി നിർമ്മിച്ചിട്ടുണ്ട്.