noodles

കാണാൻ നല്ല അടിപൊളി ഒരു കമ്പിളിയുടുപ്പ്. എന്നാലിതിന് ഒരു പ്രത്യേകതയുണ്ട്. ഈ ഉടുപ്പ് കഴിക്കാനുമാകും. കഴിക്കാൻ കഴിയുന്ന കമ്പിളിയുടുപ്പോ എന്ന് ഞെട്ടണ്ട. കാരണം ഇത് തുന്നിയിരിക്കുന്നത് നമ്മുടെയൊക്കെ ഇഷ്ട വിഭവമായ നൂഡിൽസ് കൊണ്ടാണ്. ഇൻസ്റ്റാഗ്രാമിൽ തരംഗമായ ഒരു വീഡിയോയിലാണ് ഒരു യുവതി നൂഡിൽസ് കൊണ്ട് കമ്പിളിയുടുപ്പ് തുന്നി അമ്പരപ്പിച്ചിരിക്കുന്നത്.

@reelsemperor എന്ന ഐഡിയിലാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ അപ്പ്‌ലോഡ് ചെയ്തിരിക്കുന്നത്. രണ്ട് ദിവസത്തിനുള്ളിൽ 11 ദശലക്ഷം ആളുകളാണ് വീഡിയോ കണ്ടത്. നിരവധിപേർ നൂഡിൽസ് കൊണ്ട് തുന്നിയയാളുടെ പരിശ്രമത്തെ അഭിനന്ദിക്കുകയും ചെയ്തു. എന്നാൽ എന്തിന് ഇത്രയും സമയം വെറുതെ കളയുന്നു എന്നാണ് മറ്റ് ചിലർ കമന്റ് ചെയ്തത്.

View this post on Instagram

A post shared by Art | Tech | Satisfying (@reelsemperor)

കുറഞ്ഞ സമയത്തിനുള്ളിൽ സ്വാദിഷ്ടമായ വിഭവം തയ്യാറാക്കാൻ സാധിക്കും എന്നതിനാൽ നൂഡിൽസിനോട് മിക്കവാറും പേർക്കും പ്രത്യേക ഒരിഷ്ടമുണ്ട്. നിരവധി രുചിയിലും നിറത്തിലുമുള്ള നൂഡിൽസ് ഇന്ന് വിപണിയിൽ ലഭ്യമാണ്. നൂഡിലിനോടൊപ്പം മുട്ട, ചിക്കൻ, മീറ്റ് എന്നിവ ചേർത്ത് വ്യത്യസ്ത രുചിയിൽ വിഭവങ്ങൾ തയ്യാറാക്കുന്നവരും ഉണ്ട്. എന്നാൽ ഇത്തരത്തിൽ നൂഡിൽസ് ഉപയോഗിച്ച് തുന്നുന്നത് ലോകത്താദ്യമായാണ് എന്നുതന്നെ പറയാൻ സാധിക്കും.