
മലയാളികളുടെ ഒരേയൊരു സൂപ്പർഹീറോയാണ് മിന്നൽ മുരളി. ചിത്രം കണ്ടുകഴിഞ്ഞപ്പോൾ പലരുടെയം മനസിൽ തോന്നിയ സംശയം ഈ സീനുകളൊക്കെ എങ്ങനെയായിരിക്കും ചിത്രീകരിച്ചിട്ടുണ്ടാവുക എന്നതായിരിക്കും. അതിനെല്ലാമുള്ള ഉത്തരമായി അണിയറപ്രവർത്തകർ ഇപ്പോൾ മേക്കിംഗ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ്.
ടൊവിനോ തോമസ്, ഗുരു സോമസുന്ദരം, ബേസിൽ ജോസഫ്, ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് തുടങ്ങിയ അണിയറ പ്രവർത്തകരെല്ലാം ചിത്രീകരണവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവയ്‌ക്കുന്നുണ്ട്. നെറ്റ്ഫ്ലിക്‌സാണ് മിന്നൽ മുരളിയുടെ മേക്കിംഗ് വീഡിയോയും പുറത്തു വിട്ടിരിക്കുന്നത്.
ആരാധകരിൽ നിന്നും മികച്ച അഭിപ്രായങ്ങളാണ് വീഡിയോയ്‌ക്ക് ലഭിച്ചിരിക്കുന്നത്. കാത്തിരുന്ന വീഡിയോ ആണെന്നാണ് ഏറെപ്പേരും കമന്റ് ചെയ്‌തിരിക്കുന്നത്.