
സമൂഹ മാദ്ധ്യമത്തിൽ അർധനഗ്ന ചിത്രംപങ്കുവച്ച് മുൻമിസ് ഇന്ത്യയും നടിയുമായ ഇഷ ഗുപ്ത.ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച ചിത്രങ്ങളെല്ലാം ശ്രദ്ധേയമാകുകയും ചെയ്തു.
കിടക്കയിൽ കമിഴ്ന്നു കിടക്കുന്നതാണ് ചിത്രം. 'ദ ഫോട്ടോഗ്രാഫ്' എന്നാണ് ചിത്രത്തിന് ഇഷ കാപ്ഷൻ നൽകിയിരിക്കുന്നത്. നിരവധി ആരാധകർ ചിത്രം ഏറ്റെടുത്തു. അതേസമയം കമന്റുകളിലൂടെ അതൃപ്തി പ്രകടിപ്പിച്ചവരും കുറവല്ല. അടുത്തിടെ അബുദാബിയിൽ ടെന്നീസ് താരം റാഫേൽ നദാലിനെ കണ്ട ചിത്രങ്ങളും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തന്റെ ജീവിതത്തിലെ സുന്ദരമായ നിമിഷം എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് കൊടുത്തത്. ഇതിനുമുമ്പ് ഇഷയുടെ പഴയതും പുതിയതുമായ ചിത്രങ്ങൾ കണ്ട് താരം കോസ്‌മെറ്റിക് സർജറി ചെയ്‌തെന്നും ചുണ്ടുകൾക്ക് വലിയ മാറ്റമുണ്ടെന്നും പറഞ്ഞ് ഒരുപാട് വാർത്തകളും ട്രോളുകളും പ്രചരിച്ചിരുന്നു. ഇതിൽ വിശദീകരണം നൽകി കൊണ്ട് ഇഷ രംഗത്ത് വന്നിരുന്നു.